കൊല്ലം: ദേശീയ നിലവാരത്തിലുള്ള റോളർ സ്കേറ്റിംഗ് റിങ്ക് കൊല്ലത്ത് നിർമ്മിക്കാനും സ്കേറ്റിംഗ് താരങ്ങൾക്ക് മികച്ച പരിശീലനം ലഭ്യമാക്കാനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൊല്ലത്ത് നടന്ന സബ് ജൂനിയർ, ജൂനിയർ, സീനിയർ ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. ബാലഗോപാൽ, ടി. സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.