kappil
കഥാപ്രസംഗ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കാപ്പിൽ അജയകുമാറിനെ പ്രമുഖ മജീഷ്യൻ വർക്കല മോഹൻദാസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു

കൊല്ലം: കഥാപ്രസംഗ രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ കാപ്പിൽ അജയകുമാറിനെ വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ ആദരിച്ചു. അനുമോദന സമ്മേളനം കുമ്മിൾ സുകുമാരൻ ഉദ്ഘാടനം ചെയ്‌തു. എസ്. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മജിഷ്യൻ വർക്കല മോഹൻദാസ് അജയകുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വർക്കല സത്യൻ, കൊല്ലം ഹരീഷ് കുമാർ, പാപ്പനംകോട് ഭാസ്‌കരൻ, വെൺമണി രാജു എന്നിവർ സംസാരിച്ചു.