കൊല്ലം: അമൃത സ്‌കൂൾ ഒഫ് ബയോടെക്‌നോളജിയുടെ ശ്രേഷ്ഠഭാഷാവാരാചരണത്തിന്റെ ഭാഗമായി അമൃതപുരി കാമ്പസിൽ വിദ്യാർത്ഥി കൂട്ടായ്മയായ 'ക്രിയേറ്റോമിന്റെ" ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സംസ്ഥാന സാക്ഷരതാമിഷൻ പരീക്ഷയിൽ ഒന്നാംറാങ്ക് നേടി വിജ്ഞാനസമ്പാദനത്തിന് പ്രായം തടസമല്ലെന്ന് തെളിയിച്ച 97 കാരിയായ കാർത്ത്യായനിഅമ്മ മുഖ്യാതിഥിയായി. അസോസിയേറ്റ് പ്രൊഫ. ഡോ.സുദർശ് ലാൽ സംസാരിച്ചു. കാർത്ത്യായനിഅമ്മയെയും അവരെ വിജയത്തിലേയ്ക്ക് നയിച്ച അദ്ധ്യാപിക സതി കൃഷ്ണയെയും ചടങ്ങിൽ ആദരിച്ചു. അമൃത ബയോടെക്‌നോളജി ഡീൻ ഡോ. ബിപിൻനായർ സ്വാഗതവും ക്രിയേറ്റോമിന്റെ സാഹിത്യവിഭാഗം സെക്രട്ടറി അനന്തുകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് ഉപന്യാസ രചന, പദ്യപാരായണം, സംവാദം, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടന്നു.