gurudeva-kalavedi
ഗുരുദേവ കലാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ആർ. ശങ്കർ അനുസ്മരണ സിമ്പോസിയം ഡോ. കാരുമാലിൽ ഉദയാ സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. എം. സത്യപ്രകാശം, ഡോ. വെള്ളിമൺ നെൽസൺ, മങ്ങാട് ജി. ഉപേന്ദ്രൻ, ജലജാപ്രകാശം തുടങ്ങിയവർ സമീപം

കൊല്ലം: ഗുരുദേവ കലാവേദിയുടെ ആഭിമുഖ്യത്തിൽ മങ്ങാട് വേദി മന്ദിരത്തിൽ നടന്ന ആർ. ശങ്കർ അനുസ്മരണ സിമ്പോസിയം ഡോ. കാരുമാലിൽ ഉദയാ സുകുമാരൻ ഉദ്ഘാടനം ചെയ്തു. വേദി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എം. സത്യപ്രകാശം അദ്ധ്യക്ഷത വഹിച്ചു. ഡോ. വെള്ളിമൺ നെൽസൺ മുഖ്യ പ്രഭാഷണം നടത്തി. മുരുകൻ പാറശ്ശേരി പ്രബന്ധം അവതരിപ്പിച്ചു. സാഹിത്യ പ്രതിഭകളായ ചെമ്മനം ചാക്കോ, രവി ശൂരനാട് എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ച് ഡാനി ബെൻസിഗർ പ്രമേയം അവതരിപ്പിച്ചു.

തുടർന്ന് നടന്ന കവിഅരങ്ങിൽ അപ്സര ശശികുമാർ, വിജയൻ ചന്ദനമാല, ജലജാ പ്രകാശം, പേരൂർ അനിൽകുമാർ, തുളസീധരൻ പാലവിള, രാജൻ മടയൽ, യേശുദാസൻ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാ‌ർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ കിളികൊല്ലൂർ സബ് ഇൻസ്പ്കെടർ വിനോദ് ചന്ദൻ വിതരണം ചെയ്തു. വേദി സെക്രട്ടറി മങ്ങാട് ജി. ഉപേന്ദ്രൻ സ്വാഗതവും മങ്ങാട് മുരുകൻ നന്ദിയും പറഞ്ഞു.