കൊല്ലം: ചാത്തന്നൂർ ശ്രീനികേതൻ ഫാമിലി കൗൺസിലിംഗ് ആൻഡ് ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിന്റെ 26-ാം വാർഷികം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരികുമാർ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ശില്പശാലയുടെയും സൗജന്യ ലഹരി വിമുക്ത ചികിത്സാ ക്യാമ്പിന്റെയും ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയലക്ഷ്മി നിർവഹിച്ചു. ലഹരി വിരുദ്ധ ദേശീയ പുരസ്‌കാര ജേതാവ് ഡോ.എൻ. രവീന്ദ്രൻ, ശ്രീനികേതൻ സൈകാട്രിസ്റ്റ് ഡോ. അനിൽ പ്രസാദ് എന്നിവർ മദ്യ-മയക്ക് മരുന്ന് ചികിത്സാ രീതിയും പുനരധിവാസവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ശ്രീനികേതൻ കൗൺസലർരായ ഡോ. മെൽവിൻ, ഷിനു, ശ്രീകുമാർ, സദനകുമാരി എന്നിവർ ലഹരി വിരുദ്ധ ചികിത്സാ ക്യാമ്പിന് നേതൃത്വം നൽകി.