പരവൂർ: പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു ആർ. ശങ്കറെന്ന് മുൻ പാർലമെന്റ് അംഗം എൻ. പീതാംബരക്കുറുപ്പ് അഭിപ്രായപ്പെട്ടു. പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്‍മരണ സമ്മേളനം പരവൂർ മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്തും സാമൂഹ്യസുരക്ഷയുടെ കാര്യത്തിലും മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ ആർ. ശങ്കർ ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട് ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുന്ന അവസരത്തിലും മാതൃകാപരമായ മതേതരത്വ നിലപാട് മുന്നോട്ടുവച്ച മഹത് വ്യക്തിയാണ് ശങ്കറെന്നും അദ്ദേഹം പറഞ്ഞു. ബ്ളോക്ക് പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പരവൂർ രമണൻ, മുനിസിപ്പൽ കൗൺസിലർ വി. പ്രകാശ്, മണ്ഡലം പ്രസിഡന്റുമാരായ നെല്ലേറ്റിൽ ബാബു, പ്രതീഷ്‌കുമാർ, ഷൈജു ബാലചന്ദ്രൻ, ഡി.സി.സി അംഗം എൻ. രഘു, സുരേഷ് ഉണ്ണിത്താൻ, എസ്. സുനിൽകുമാർ, പി.എം. ഹക്തിം, തുളസീധരൻ നായർ എന്നിവർ സംസാരിച്ചു.