lathika
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തിരുവല്ല ആർ.എം.എസ് ഡിവിഷനുകളിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാമേള പിന്നണി ഗായിക പ്രൊഫ. എൻ. ലതിക ഉദ്ഘാടനം ചെയ്യുന്നു. കൊല്ലം പോസ്​റ്റൽ ഡിവിഷൻ സൂപ്രണ്ട് എ.സുധാകരൻ, തിരുവനന്തപുരം സൗത്ത് ഡിവിഷൻ സൂപ്രണ്ട് സി.ശിവദാസൻ പിള്ള തുടങ്ങിയവർ സമീപം

കൊല്ലം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തിരുവല്ല ആർ.എം.എസ് ഡിവിഷനുകളിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാമേള പിന്നണി ഗായിക പ്രൊഫ. എൻ. ലതിക ഉദ്ഘാടനം ചെയ്തു.

സോപാനത്തിൽ നടന്ന പരിപാടിയിൽ കൊല്ലം പോസ്​റ്റൽ ഡിവിഷൻ സൂപ്രണ്ട് എ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സൗത്ത് ഡിവിഷൻ സൂപ്രണ്ട് സി. ശിവദാസൻ പിള്ള, കൊല്ലം പോസ്​റ്റ് മാസ്​റ്റർ ​ടി.പി. ജീജാഭായി, കരുനാഗപ്പള്ളി പോസ്​റ്റ് മാസ്​റ്റർ ജി. ലൂസിയാമ്മ എന്നിവർ സംസാരിച്ചു. തുടർന്ന് ജീവനക്കാരുടെയും കുട്ടികളുടെയും കലാ മത്സരങ്ങൾ നടന്നു. മത്സര വിജയികൾക്ക് സർട്ടിഫിക്ക​റ്റ് വിതരണം സീനിയർ സൂപ്രണ്ട് എ. സുധാകരൻ നിർവഹിച്ചു.