പുനലൂർ: എസ്.എൻ.ഡി.പി.യോഗം മുൻ ജനറൽ സെക്രട്ടറിയും എസ്.എൻ.ട്രസ്റ്റ് സെക്രട്ടറിയും മുഖ്യമന്ത്രിയുമായിരുന്ന ആർ.ശങ്കറിന്റെ 46-ാമത് ചരമ വാർഷികത്തിന്റെ ഭാഗമായി പുനലൂർ ശ്രീനാരായണ കോളേജിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി.യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് ഡോ.ഷൈനി മാത്യൂ അദ്ധ്യക്ഷത വഹിച്ചു. കോളേജ് സൂപ്രണ്ട് കെ.ബാബു, അദ്ധ്യാപകരായ ലിലിൻ.വി.ഭാസ്കർ, ടി.ഷിബു, കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് തുടങ്ങിയവർ സംസാരിച്ചു.