paravoor-flash-bureau-
കേരളകൗമുദി ഫ്ലാഷ് പരവൂർ ബ്യൂറോ ഓഫീസ് ഉദ്ഘാടനം ജി.എസ്.ജയലാൽ എം.എൽ.എ നിർവഹിക്കുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ്.രാധാകൃഷ്ണൻ, കേരളകൗമുദി പരസ്യം മാനേജർ ആർ.ഡി.സന്തോഷ്, കേരളകൗമുദി ഫ്ലാഷ് അസി. സർക്കുലേഷൻ മാനേജർ ബിനു പള്ളിക്കോടി, കേരളകൗമുദി ഫ്ലാഷ് മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ഗോപകുമാർ, കേരളകൗമുദി ഫ്ലാഷ് പരവൂർ ലേഖകൻ എസ്.ശ്രീകുമാർ, കേരളകൗമുദി ഫ്ലാഷ് ഏജന്റ് രാജേന്ദ്രൻ, മനോജ്, കണ്ണൻ തുടങ്ങിയവർ സമീപം.

കേരളകൗമുദി ഫ്ലാഷ് പരവൂർ ബ്യൂറോ ഉദ്ഘാടനം ചെയ്തു

കൊല്ലം: അവഗണിക്കപ്പെടുന്നവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമാണ് കേരളകൗമുദിയെന്ന് ജി.എസ്. ജയലാൽ എം.എൽ.എ പറഞ്ഞു. കേരളകൗമുദി ഫ്ലാഷ് പരവൂർ ബ്യൂറോയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ വികസനത്തിൽ മാദ്ധ്യമങ്ങളുടെ പങ്ക് നിർണായകമാണ്. ജനങ്ങളുടെ ശബ്ദമാണ് മാദ്ധ്യമങ്ങളിലൂടെ പ്രതിഫലിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ അധികാര കേന്ദ്രങ്ങളുടെ ശ്രദ്ധയിലെത്തുന്നത് കേരളകൗമുദിയിലൂടെയാണ്. വാർത്തകൾ ആധികാരികമായി നൽകി മദ്ധ്യാഹ്ന പത്രമായ ഫ്ലാഷിന് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ കഴിഞ്ഞുവെന്നും ജയലാൽ പറഞ്ഞു. പരവൂർ അർബൻ റീജിയണൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

പരവൂർ വികസന സമിതി പ്രസിഡന്റ്. വി.എച്ച്. സത്‌ജിത്ത്, നഗരസഭാ കൗൺസിലർ വി. പ്രകാശ്, പരവൂർ അർബൻ റീജിയണൽ സർവ്വീസ് സഹ. ബാങ്ക് പ്രസിഡന്റ് വിജയകുമാരകുറുപ്പ് , ഡോക്യുമെന്ററി സംവിധായകൻ ബിജു നെട്ടറ എന്നിവർ പ്രസംഗിച്ചു. ശ്രീഭദ്ര പ്രാർത്ഥനാഗീതം ആലപിച്ചു. ഫ്ലാഷ് ലേഖകൻ ശ്രീകുമാർ സ്വാഗതവും സജി അരങ്ങ് നന്ദിയും പറഞ്ഞു. പരവൂർ മുനിസിപ്പൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിലാണ് ബ്യൂറോ ആരംഭിച്ചത്.