shibu
കൊല്ലം പള്ളിമുക്ക് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് റിക്രിയേഷൻ ക്ലബ് ആൻഡ് ലൈബ്രറിയിൽ ഫയർമാൻ അജിത്കുമാർ ദുരന്ത നിവാരണ പരിശീലനം നൽകുന്നു

കൊല്ലം: പള്ളിമുക്ക് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിലെ യു.ഇ.ഐ റിക്രിയേഷൻ ക്ലബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു

സീനിയർ വർക്‌സ് മാനേജർ രത്‌നകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരിശീലന - ദുരന്ത നിവാരണ ക്ലാസിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് നാലിന്റെ ഗവർണർ വൈസ്‌മെൻ ഉണ്ണിവർഗ്ഗീസ് നിർവഹിച്ചു. സീനിയർ മാനേജർ ഇലക്ട്രിക്കൽ ഷീബ, മാനേജർ സ്വയംപ്രഭ എന്നിവർ പ്രസംഗിച്ചു. വൈസ്‌മെൻ ക്ലബ് ഒഫ് കൊല്ലം ക്ലോക്ക് ടവറിന്റെ ചാർട്ടർ അംഗവും ഡിസ്ട്രിക്ട് നാലിന്റെ സെക്രട്ടറിയുമായ ഷിബുറാവുത്തർ സ്വാഗതവും പേഴ്‌സണൽ ഓഫീസർ മുഹമ്മദ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ദുരന്തനിവാരണ ക്ലാസിന് ജില്ലാ ഫയർ ആൻഡ് റെസ്‌ക്യൂ ടീമിലെ ഫയർമാൻ അജിത്കുമാർ നേതൃത്വം നൽകി.