dcc-kollam
നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ കൊല്ലം ഡി.സി.സി യുടെ നേതൃത്വത്തിൽ എസ്.ബി.ഐ മെയിൻ ബ്രാഞ്ചിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നരേന്ദ്രമോദിയുടെ ഭരണം രണ്ട് വർഷം പിന്നിടുമ്പോൾ നോട്ട് നിരോധനത്തിന്റെ ഫലമായി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും സമസ്ത മേഖലകളും സ്തംഭനത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഡി.സി.സി കൊല്ലം എസ്.ബി.ഐ യിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
യോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ ഷാനവാസ്ഖാൻ, എ.കെ ഹഫീസ്, ചിറ്റുമൂല നാസർ, നടുക്കുന്നിൽ വിജയൻ, എസ്. ശ്രീകുമാർ, സന്തോഷ് തുപ്പാശ്ശേരി, തൃദീപ് കുമാർ, കെ.ആർ.വി. സഹജൻ, കൃഷ്ണവേണി ശർമ്മ, ആദിക്കാട് മധു, മുനമ്പത്ത് വഹാബ്, സിസിലി സ്റ്റീഫൻ, ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.
അബ്ദുൽ റഷീദ്, പനയം ജയപ്രകാശ്, പി. ലിസ്റ്റൺ, മഷ്‌കൂർ, വി.എസ്. ജോൺസൺ, വി. മണികണ്ഠൻ, ശിവപ്രസാദ്, മോഹൻബോസ്, മദനൻപിള്ള, സുൽഫിക്കർ ഭൂട്ടോ, ഉദയ തുളസീധരൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.