ministtar
പുനലൂർ ടൗണിലെ സമാന്തര റോഡുകളുടെ പുനരുദ്ധാരണ ജോലികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുയും, ജനപ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി കെ.രാജു സംസാരിക്കുന്നു. നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ, പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ തുടങ്ങിയവർ സമീപം. ചേർന്ന യോഗത്തിൽ

പുനലൂർ: പുനലൂർ ടൗണിൽ പുനരുദ്ധാരണ ജോലികൾ നടന്നുവരുന്ന ആറ് റോഡുകളിൽ മൂന്നെണ്ണത്തിന്റെ പണി ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ദേശീയപാത, പൊതുമരാമത്ത്, വാട്ടർ അതോറിറ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരി സംഘടന നേതാക്കൾ,ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവരുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 15.5 കോടി രൂപ ചെലവിൽ ആറ് റോഡുകളുടെ പുനരുദ്ധാരണ ജോലികളാണ് നടന്നുവരുന്നത്. മൂന്നുമാസം മുമ്പ് പണി ആരംഭിച്ചെങ്കിലും ഒന്നും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് മന്ത്രി യോഗം വിളിച്ചു ചേർത്തത്.

നിർമ്മാണ ജോലികൾ നീണ്ടുപോകുന്നതിന് ഉദ്യോഗസ്ഥർ പല കാരണങ്ങളും പറഞ്ഞെങ്കിലും മന്ത്രി കർശന നിലപാട് സ്വീകരിച്ചതോടെയാണ് മൂന്ന് പ്രാധാന റോഡുകളുടെ പണി ഉടൻ പൂർത്തിയാക്കാമെന്ന് അറിയിച്ചത്. ശേഷിക്കുന്ന പുനലൂർ-ശിവൻകോവിൽ, കച്ചേരി, വെട്ടിപ്പുഴയിലെ എം.എൽ.എ. റോഡ് അടക്കമുളളവയുടെ പണി കാലാവധിക്കുളളിൽ പൂർത്തിയാക്കി നൽകുമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകി. നവീകരണ ജോലികൾക്ക് തടസമായി നിൽക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഉടൻ മാറ്റിസ്ഥാപിക്കും. മലയോര ഹൈവേയുടെ സർവേ നടപടികൾക്ക് ജീവനക്കാരുടെ കുറവുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് സർവേ ജീവനക്കാരെ ഉടൻ നിയോഗിക്കുമെന്ന് പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ അറിയിച്ചു. നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ, പൊതുമാരാമത്ത് വകുപ്പ്(റോഡ്) എക്സിക്യൂട്ടീവ് എൻജിനിയർ ഡി.സാജൻ, ദേശീയപാത വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനിയർമാരായ പി.ആർ.നിഷ,സിനി, വ്യാപാരി വ്യാവസായി ഏകോപന സമിതി പ്രസിഡന്റ് എസ്.നൗഷറുദ്ദീൻ, വി.ഓമനക്കുട്ടൻ, വി.പി.ഉണ്ണികൃഷ്ണൻ, എൻ.പി.ജോൺ, എൻ.മഹേശൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

-------

നിർമ്മാണം നടക്കുന്നത്

6 റോഡുകളിൽ

15.5 കോടി ചെലവ്

ഉടൻ പൂ‌ർത്തിയാക്കുന്നത്

ചെമ്മന്തൂർ ചൗക്ക റോഡ്

മാർക്കറ്റ് റോഡ്

പേപ്പർമിൽ റോഡ്