vadakevila
കൊല്ലം ശ്രീനാരായണ പബ്ലിക് സ്കൂളിൽ ആരംഭിച്ച അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്‌ഘാടനം സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ.സുരേഷ്ദാസ് നിർവഹിക്കുന്നു.

കൊല്ലം: വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ കേന്ദ്രസർക്കാർ രൂപീകരിച്ച നീതി ആയോഗ് പദ്ധതിയിൽ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് കൊല്ലം ശ്രീനാരായണ പബ്ലിക് സ്കൂളിൽ സ്ഥാപിച്ച അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്‌ഘാടനം സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരൻ, സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ, ട്രഷറർ പ്രൊഫ. ജി. സുരേഷ്, അക്കാദമിക് കമ്മിറ്റി കൺവീനർ പ്രൊഫ. കെ. ജയപാലൻ, പ്രിൻസിപ്പൽ എൻ.ജി. ബാബു, ഡെപ്യൂട്ടി പ്രിൻസിപ്പൽ ലുലു സുഗതൻ, വൈസ് പ്രിൻസിപ്പൽ വി. ഹേമലത, പി.ടി.എ പ്രസിഡന്റ് ഡോ. ബി. ജയകുമാർ എന്നിവർ സംസാരിച്ചു.