ചാത്തന്നൂർ: കളിക്കളം പദ്ധയിൽ ഉൾപ്പെടുത്തി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ എം.സി പുരം മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. നിമ്മി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് വി. സണ്ണി, ഗ്രാമപഞ്ചായത്തംഗം എ. ഷറഫുദ്ദീൻ, ഇന്ദിര എന്നിവർ സംസാരിച്ചു.