കൊല്ലം: തൃക്കടവൂർ സാഹിത്യ സമാജം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഡോ. ശിവദാസൻപിള്ള അനുസ്മരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ. രവിന്ദ്രൻനായരുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡോ. കെ. ശിവദാസൻപിള്ള അനുസ്മരണവും അദ്ധ്യാപക പുരസ്കാര ദാനവും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. 10001രൂപയും പ്രശസ്തിപത്രവും അടങ്ങിയ വിദ്യാഭ്യാസ പുരസ്കാരം ഡോ. സി ഉണ്ണികൃഷ്ണന് മന്ത്രി സമ്മാനിച്ചു. റേസ് ചെയർമാൻ എം.സി. രാജിലാൽ, സാക്ഷരതാ മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ പി.കെ. പ്രദീപ്കുമാർ, എം. ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ബി. അനിൽകുമാർ സ്വാഗതവും ജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ക്വിസ് മാസ്റ്റർ പ്രദീപിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു.