കുണ്ടറ: കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ സ്‌കൂളിൽ "മദ്യം മയക്കുമരുന്ന് ലഹരിവസ്തുക്കൾ എന്നിവയുടെ ദുരുപയോഗവും ദൂഷ്യ വശങ്ങളും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ഡോ.ജോസഫ് ഡി. ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മാനേജർ സ്മിത രാജൻ, സ്‌കൂൾ പ്രിൻസിപ്പൽ തിസ്സി വൈറ്റസ്, സ്റ്റാഫ് സെക്രട്ടറി സ്മിത സോമൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ അനൂപ് എന്നിവർ സംസാരിച്ചു.