കുണ്ടറ: ആശുപത്രിമുക്കിലെ പാലമരത്തിന്റെ ചില്ലകൾ റോഡിലേക്ക് ഒടിഞ്ഞു വീണതിനെ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പെയ്ത മഴയിലാണ് പാലമരത്തിന്റെ കമ്പൊടിഞ്ഞ് വീണത്. തുടർന്ന് റെയിൽവേ സ്റ്റേഷന് സമീപത്തെയും പലമരത്തിന്റെ കൊമ്പൊടിഞ്ഞ് വഴിയോര കച്ചവടക്കാരുടെ താത്കാലിക ഷെഡിന് മുകളിൽ വീണു. ഷെഡിൽ ഉണ്ടായിരുന്ന കച്ചവടക്കാർ പരുക്കേൽക്കാതെ രക്ഷപെട്ടു.
വൈകിട്ട് 3.30 ഓടെ അശുപത്രിമുക്കിലെ പാലമരത്തിന്റെ കൊമ്പുകൾ വീണ്ടും ഒടിഞ്ഞു വീണു. 5.30ഓടെ പൊലീസും ഫയർ ഫോഴ്‌സും പഞ്ചായത്ത് അധികൃതരും എത്തി പാലമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റി. കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അശുപത്രിമുക്കിൽ നിന്ന് പെരുമ്പുഴവഴി കേരളപുരത്തേക്ക് തിരിച്ചു വിട്ടു.