പാരിപ്പള്ളി: സംസ്ഥാന സർക്കാരിന്റെ നിർമ്മൽ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാംസമ്മാനമായ 60 ലക്ഷം രൂപയ്ക്ക് മീനമ്പലം കരിമ്പാലൂർ പത്മവിലാസത്തിൽ രവികുമാർ (50) അർഹനായി. പാരിപ്പള്ളി ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്ന് ടിക്കറ്റെടുത്ത് ചില്ലറ വില്പന നടത്തുന്ന മീനമ്പലത്തെ ഗണപതിഹോട്ടലിൽ നിന്നാണ് ഇന്നലെ രാവിലെ രവികുമാർ മൂന്ന് നിർമ്മൽ ലോട്ടറി ടിക്കറ്റുകൾ എടുത്തത്. ഇതിൽ എൻ.എഫ് 822175 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. മറ്റ് രണ്ട് ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായ എണ്ണായിരം രൂപ വീതവും ലഭിച്ചു.
കൂലിപ്പണിക്കാരനായ രവികുമാറിന് നേരത്തെ അയ്യായിരം മുതൽ ഇരുപതിനായിരം രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ട്. നിർമ്മൽ ലോട്ടറിയുടെ രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ഭഗവതി ഏജൻസിയിൽ നിന്ന് ടിക്കറ്റെടുത്ത പാരിപ്പള്ളി സ്വദേശിക്കും ലഭിച്ചു.