കൊല്ലം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരള പൊലീസ് അസോസിയേഷൻ സിറ്റി, റൂറൽ കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സർവീസ് കാലയളവിൽ വിട്ടുപിരിഞ്ഞ സേനാംഗങ്ങളുടെ കുടുംബസഹായനിധി വിതരണം എം. മുകേഷ് എം. എൽ. എ നിർവഹിച്ചു.
സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു മുഖ്യപ്രഭാഷണം നടത്തി. എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്റ് വി.എസ്. ചിത്രസേനൻ, അസിസ്റ്റന്റ് കമ്മിഷണർമാരായ എസ്. ഷിഹാബുദ്ദീൻ, എ. പ്രദീപ്കുമാർ, എ.അർ.എ.സി എ. രാജു, കെ.പി.എ. സംസ്ഥാന ട്രഷറർ എസ്. ഷൈജു, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ, റൂറൽ ജില്ലാ സെക്രട്ടറി കെ. ഉണ്ണികൃഷ്ണപിള്ള, സംസ്ഥാന എക്‌സി. അംഘങ്ങളായ കെ. സുനി, എസ്. സലിം, കെ.പി.എ ജില്ലാ സെക്രട്ടറി ജിജു സി. നായർ, റൂറൽ ജില്ലാ സെക്രട്ടറി ബിജു., സംസ്ഥാന എക്‌സി. അംഗങ്ങളായ എസ്.ആർ. ഷിനോദാസ്, ടി. അജിത്കുമാർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എസ്. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി പ്രശാന്തൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഉദയൻ നന്ദിയും പറഞ്ഞു.