പരവൂർ: ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പരവൂരിൽ നാമജപയാത്ര സംഘടിപ്പിച്ചു. ഒല്ലാൽ ക്ഷേത്രത്തിൽ നിന്നാരംഭിച്ച യാത്ര നഗരം ചുറ്റി പുറ്റിങ്ങൽ ദേവീക്ഷേത്ര മൈതാനത്ത് സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗത്തിൽ വിവിധ സമുദായ സംഘടനാ നേതാക്കൾ പ്രസംഗിച്ചു.