കൊല്ലം: റെയിൽവേ പെൻഷണേഴ്സ് അസോസിയേഷന്റെ രജത ജൂബിലി സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എച്ച്. സെയ്ത് മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കൊല്ലം സീനിയർ ഡി.എം.ഒ ഡോ. മുജീബ് റഹ്മാൻ, റെയിൽവേ ഡിവിഷണൽ പേഴ്സണൽ ഓഫീസർ ബി. ഇന്ദുമതി, എസ്.ബി.ഐ ചീഫ് മാനേജർ അനിത, സീനിയർ ഡിവിഷണൽ ഫൈനാൻസ് മാനേജർ എൽ. ദീപ്തി, രംഗനാഥൻ ചെട്ടിയാർ, ചൈതന്യ കൃഷ്ണൻ, ബി. അയ്യപ്പൻപിള്ള, ആർ. സേതുമാധവൻ, അബ്ദുൽ ഹമീദ്, കരുണാകരൻ പിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി.രാമൻപിള്ള സ്വാഗതവും കെ.വി. ഭരതൻ നന്ദിയും പറഞ്ഞു.