minister-kadakampally
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കൊല്ലം ജവഹർ ബാലഭവനി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, സെക്രട്ടറി ഡി. സുകേശൻ, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡി. സുരേഷ്‌കുമാർ തുടങ്ങിയവർ സമീപം

ക്ഷേത്രപ്രവേശന വിളംബര വാർഷികാഘോഷത്തിന് തുടക്കം

കൊല്ലം: വിശ്വാസത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന പ്രവണതയെ സമൂഹം ഒ​റ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷം കൊല്ലം ജവഹർ ബാലഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം നവോത്ഥാന പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ട് ഭൂതകാലവുമായി ബന്ധപ്പെടുത്തി ചിന്തിക്കണം. സുപ്രീം കോടതിയിൽ സ്ത്രീ പ്രവേശനത്തിനായി വാദിച്ച് വിധി സമ്പാദിച്ച കൂട്ടർതന്നെയാണ് വിധി നടപ്പാക്കുന്നതിനെതിരെ തെരുവിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, സെക്രട്ടറി ഡി. സുകേശൻ, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡി. സുരേഷ്‌കുമാർ, ഗാന്ധിയൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ജി.ആർ. കൃഷ്ണകുമാർ, ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ എൻ. സുനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ. സി. അജോയ് എന്നിവർ പങ്കെടുത്തു.