കുണ്ടറ: കുണ്ടറയിലെ ഗതാഗത കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്നും റെയിൽവേ മേൽപ്പാലം അല്ലാതെ അതിന് മറ്റൊരു മാർഗ്ഗം ഇല്ലെന്നും നടൻ എ.കെ. ആനന്ദ് പറഞ്ഞു. കുണ്ടറ പൗരസമിതിയുടെയും റെയിൽവേ മേൽപ്പാല നിർമ്മാണ ആക്‌ഷൻ കൗണ്സിലിന്റെയും നേതൃത്വത്തിൽ കുണ്ടറ മുക്കടയിൽ സംഘടിപ്പിച്ച സർവകഷിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, കേരളകോൺഗ്രസ് സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം അലക്‌സ് കുണ്ടറ, എസ്.യു.സി.ഐ ജില്ലാ കമ്മിറ്റി അംഗം എസ്. രാധാകൃഷ്ണൻ, ആർ.എസ്.പി കുണ്ടറ നിയോജകമണ്ഡലം സെക്രട്ടറി മഹേശ്വരൻപിള്ള, മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി സിദ്ധിക്ക്, കുമ്പളം സോളമൻ, ശിവൻ വെളിക്കാട്, ഷെറഫ് കുണ്ടറ എന്നിവർ സംസാരിച്ചു.