കൊല്ലം: കെ.എസ്.ആർ.ടി.സി പെൻഷൻകരുടെ അഞ്ചാം സ്‌നേഹസംഗമം പ്രഭാകരൻ പുത്തൂർ ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ ഇ.എം. ഷാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കടവൂർ ബി. ശശിധരൻ, എം.എ. ബഷീർ, സി.കെ.സി. പ്രകാശ്, ടി.സി. ഉണ്ണികൃഷ്ണൻ, എൽ. റൂബൻ, ബാബു എൻ. കുരീപ്പുഴ, എം.എ. ഹക്കീം, താജുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളായ എൽ. അൻഡ്രൂസ്, ഒ, മാത്യു, ജി. ജലധരൻ, വിക്രമാദിത്യൻ, എൻ.ജി.കെ. നായിഡു, എസ്. രാമചന്ദ്രൻനായർ, കെ. രാമചന്ദ്രൻ, വിക്ടർ ജോർജ്ജ്, എ.എ. ഷാഫി, എ. ഇബ്രാഹിംകുട്ടി, കലാമന്ദിർ വേണു എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജി.എസ്. കല്യാണി, ജി.എസ്. ജാനകി എന്നിവരുടെ നൃത്തപരിപാടിയും ഉണ്ടായിരുന്നു. സെക്രട്ടറി കെ.ജി. തുളസീധരൻ സ്വാഗതവും എം.എ. ബഷീർ നന്ദിയും പറഞ്ഞു.