vichithran
വിചിത്രവീരന് കളഞ്ഞുകിട്ടിയ സ്വർണവും പണവും അടങ്ങിയ ബാഗ് പരവൂർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഉടമ മുൻ കൗൺസിലർ മിനി ബാലചന്ദ്രന് കൈമാറുന്നു

പരവൂർ: വഴിയിൽ നിന്ന് വീണുകിട്ടിയ സ്വർണവും പണവും അടങ്ങിയ ബാഗ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് കൂലിപ്പണിക്കാരനായ വിചിത്രവീരൻ (64) സത്യസന്ധത തെളിയിച്ചു.
ഇന്നലെ വൈകിട്ട് 530 മണിയോടെ ജോലി കഴിഞ്ഞ് സൈക്കിളിൽ വരുമ്പോഴാണ് പരവൂർ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ബാഗ് കളഞ്ഞുകിട്ടിയത്. തുറന്നു നോക്കിയപ്പോൾ സ്വർണവും പണവും ഉണ്ടെന്ന് മനസിലാക്കിയ വിചിത്രവീരൻ ഉടൻ അതുമായി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയും ബാഗ് ഏൽപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ബാഗിന്റെ ഉടമ മുൻ കൗൺസിലർ മിനി ബാലചന്ദ്രനും സ്റ്റേഷനിലെത്തി. തുടർന്ന് എസ്.ഐ ജയകൃഷ്ണൻ വിചിത്രവീരനെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ ബാഗ് മിനി ബാലചന്ദ്രന് കൈമാറുകയുമായിരുന്നു.