പരവൂർ: സമന്വയ സാംസ്കാരികവേദിയുടെ മൂന്നാമത് നാടകോത്സവം പൂതക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. സംഘാടകസമിതി ചെയർമാൻ ഡി. സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിിൽ ചേർന്ന യോഗത്തിൽ നടനും കൊല്ലം കാളിദാസകലാകേന്ദ്രം ചെയർമാനുമായ ഇ.എ. രാജേന്ദ്രൻ നാടകോത്സവം ഉദ്‌ഘാടനം ചെയ്തു. .
ജില്ലാ പഞ്ചയാത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി. ജയപ്രകാശ്, സമന്വയ സാംസ്കാരികവേദി പ്രസിഡന്റ് എം. സന്തോഷ്‌കുമാർ, സെക്രട്ടറി ബി. ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ആലപ്പി തീയറ്റേഴ്‌സ് 'കപ്പിത്താൻ" നാടകം അവതരിപ്പിച്ചു. നാടകോത്സവം 14ന് സമാപിക്കും.