കൊല്ലം: വടക്കേവിള ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ 31-ാം വാർഷിക പൊതുയോഗം ശ്രീനാരായണ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ പ്രൊഫ. ജി. സുരേഷ് 2017-18 ലെ കണക്കും 2018-19ലെ 41 കോടിയുടെ ബഡ്ജറ്റും അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം റിപ്പോർട്ടും കണക്കും ബഡ്ജറ്റും പൊതുയോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ഗിരിലാൽ നന്ദിയും പറഞ്ഞു.