കൊല്ലം: പട്ടത്താനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്‌ഠി ഉത്സവം ആരംഭിച്ചു. നൂറ് കണക്കിന് ഭക്തരാണ് ദിവസവും ക്ഷേത്രത്തിൽ എത്തുന്നത്. വ്രതശുദ്ധിയുടെ നിറവിൽ മുരുക സ്‌തുതികളും കീർത്തനങ്ങളും സ്തോത്രങ്ങളും ഉരുവിട്ടാണ് സ്‌ത്രീകൾ യജ്ഞത്തി പങ്കെടുത്തത്. സാധാരണ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ അഷ്‌ടദ്രവ്യ മഹാഗണപതിഹോമം, നേർച്ചച്ചോറ് വിതരണം എന്നിവയും നടന്നു. 13ന് രാവിലെ 8 മുതൽ ശതകുംഭ കലശപൂജയും സഹസ്രനാമാർച്ചനയും, 10.30ന് വിശേഷാൽപൂജ, 12ന് കലശപ്രദക്ഷിണം, 1ന് കലശാഭിഷേകം, വിശേഷാഭിഷേകങ്ങൾ, തുടർന്ന് സർവാഭിഷ്‌ട സിദ്ധിക്കായി ആൽമരച്ചുവട്ടിൽ നടത്തുന്ന ഷഷ്ഠി ദേവിപൂജ, സ്കന്ദഷഷ്ഠി പൂജ, ഷഷ്‌ഠിവ്രതക്കാർക്ക് നേർച്ചച്ചോറ് വിതരണം എന്നിവയോടെ സ്കന്ദഷഷ്‌ഠി ഉത്സവം സമാപിക്കും.