bsnl-pensioners
ആൾ ഇന്ത്യ ബി.എസ്.എൻ.എൽ ഡി.ഒ.ടി പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയുന്നു. സംസ്ഥാന പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻനായർ, കൺട്രോളർ ഒഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ് കേരള സർക്കിൾ മേധാവി ഡി. മനോജ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ. പത്മനാഭൻ, ടി.ഐ. സുധാകരൻ, എൻ.ചന്ദ്രശേഖരൻപിള്ള, എൻ. സോമശേഘരൻനായർ, ആർ. പദ്മനാഭൻനായർ തുടങ്ങിയവർ സമീപം

കൊല്ലം: ബി.എസ്.എൻ.എല്ലിന് ഉടൻ 4ജി സ്‌പെക്ട്രം അനുവദിക്കണമെന്നും ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണകരമാകുന്ന രീതിയിൽ മൂന്നാം ശമ്പള കമ്മിഷൻ റിപ്പോർട്ട് ലോക്‌സഭാ ഇലക്‌ഷനു മുമ്പേ നടപ്പിലാക്കണമെന്നും എ. സമ്പത്ത് എം.പി ആവശ്യപ്പെട്ടു. ആൾ ഇന്ത്യ ബി.എസ്.എൻ.എൽ.ഡി.ഒ.ടി പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻനായർ അദ്ധ്യക്ഷത വഹിച്ചു. കൺട്രോളർ ഒഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്‌സ് കേരള സർക്കിൾ മേധാവി ഡി. മനോജ് മുഖ്യാതിഥിയായി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ. പത്മനാഭൻ രക്തസാക്ഷി പ്രമേയവും ലൂസി ഐസക് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേയർ വി. രാജേന്ദ്രബാബു സ്വാഗതം പറഞ്ഞു.
പ്രതിനിധി സമ്മേളനം എ.ഐ.ബി.ഡി.പി.എ ജനറൽ സെക്രട്ടറി കെ.ജി. ജയരാജ് ഉദ്ഘാടനം ചെയ്തു. സംഘടന റിപ്പോർട്ട് എൻ. ഗുരു പ്രസാദും കണക്ക് സംസ്ഥാന ട്രഷറർ കെ.ജെ. സനൽകുമാറും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എൻ. ശശിധരൻനായർ നന്ദി പറഞ്ഞു. ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം ഇന്ന് സമാപിക്കും.