പാരിപ്പള്ളി: അമൃത സംസ്കൃത ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ കൃഷിഭവന്റെ സഹായത്തോടെ പി.ഡി.പി പ്രോഗ്രാമിൽ ഉൾപ്പെടുത്തി 50 സെന്റ് സ്ഥലത്ത്. പാവൽ, പയർ, തക്കാളി തുടങ്ങി പതിമൂന്നിനം പച്ചക്കറികളാണ് കൃഷി ചെയ്തത്. തുടർച്ചയായ മൂന്നാംവർഷമാണ് എൻ.എസ്.എസ് യൂണിറ്റ് കൃഷിയിറക്കുന്നത്. കഴിഞ്ഞവർഷം കൃഷിവകുപ്പിന്റെ മികച്ച കർഷകാദ്ധ്യാപകനുള്ള അവാർഡ് പ്രോഗ്രാം ഒാഫീസർ മോഹനൻഉണ്ണിത്താന് ലഭിച്ചിരുന്നു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഗിരിജകുമാർ, കൃഷി ഒാഫീസർ ധന്യ, കൃഷിഅസിസ്റ്റന്റ് ഷിബിൻ, പ്രഥമാദ്ധ്യാപിക ലത, സതീഷ്, പ്രോഗ്രാം ഒാഫീസർ മോഹനൻഉണ്ണിത്താൻ, അദ്ധ്യാപകരായ രാജീവ്, രാജേഷ്, അനിൽകുമാർ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കവി ബാബുപാക്കനാരുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നടത്തി.