എഴുകോൺ: നാടക നടനും ഗായകനുമായിരുന്ന കുഴിമതിക്കാട് കൊച്ചുകളീക്കൽ പുത്തൻവീട്ടിൽ കെ.പി.എ.സി ശ്രീകണ്ഠൻനായർ (50, ശ്രീ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. കെ.പി.എസി.യുടെയും കൊച്ചിൻ സംഗമിത്രയുടെയും നാടകങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകണ്ഠൻനായർ പത്തോളം നാടക ട്രൂപ്പുകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: സുനിത. മക്കൾ: ശിവാനി, ശാലിനി.