school
ഉപജില്ലാ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ പുനലൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരോടൊപ്പം.

പുനലൂർ: ഉപജില്ലാ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ പുനലൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ 185 പോയിന്റ് നേടി ഓവറാൾ കിരീടം കരസ്ഥമാക്കി. പതിനാറ് ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനവും 51 ഇനങ്ങളിൽ ഉയർന്ന ഗ്രേഡും കരസ്ഥമാക്കിയാണ് സ്കൂൾ ചമ്പ്യന്മാരായതെന്ന് സീനിയർ പ്രിൻസിപ്പൽ ജേക്കബ്തോമസ് പറഞ്ഞു. 16 ഇനങ്ങളിൽ ജില്ലാതല കലോത്സവത്തിൽ പങ്കെടുക്കാൻ സ്കൂളിലെ കുട്ടികൾ അർഹരായി.