vimukthi
സംസ്ഥാന ലഹരി വർജന മിഷൻ 'വിമുക്തി'യുടെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ യുവാക്കൾക്കായി സംഘടിപ്പിച്ച വിമുക്തി ഫുട്ബാൾ മേളയിൽ ജേതാക്കളായ: എം.എഫ്.എ പന്മനമനയിൽ ടീം

കൊല്ലം: സംസ്ഥാന ലഹരി വർജന മിഷൻ 'വിമുക്തി'യുടെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ യുവാക്കൾക്കായി സംഘടിപ്പിച്ച വിമുക്തി ജില്ലാതല ചാമ്പ്യൻഷിപ്പിൽ എം.എഫ്.എ പന്മന മനയിൽ ജേതാക്കളായി. ഫൈനലിൽ ചെമ്മന്തൂർ എഫ്.സി പുനലൂരിനെയാണ് പരാജയപ്പെടുത്തിയത്.
സമാപന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജി. മുരളീധരൻനായർ സമ്മാനദാനം നിർവ്വഹിച്ചു. കൊല്ലം സി.ഐ ഐ. നൗഷാദ്, വിമുക്തി ജില്ലാ കോ ഓർഡിനേറ്റർ പി.കെ. ജയരാജ്, എക്സൈസ് അസി. കമ്മിഷണർ പി.കെ. സനു എന്നിവർ പങ്കെടുത്തു.