al
മാറനാട് പടിഞ്ഞാറ് എൻ.എസ്.എസ്.കരയോഗത്തിന് വേണ്ടി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം താലൂക്ക് യുണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻപിള്ള നിർവഹിക്കുന്നു

പുത്തുർ: മാറനാട് പടിഞ്ഞാറ് എൻ.എസ്.എസ് കരയോഗമന്ദിരത്തിന്റെ ഉദ്ഘാടനം കൊട്ടാരക്കര താലൂക്ക് യുണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻപിള്ള നിർവഹിച്ചു. കരയോഗം പ്രസിഡന്റ് കെ. വിജയൻപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫോട്ടോ അനാഛാദനം യുണിയൻ വൈസ് പ്രസിഡന്റ് പി. ഗോപിനാഥൻപിള്ള നിർവഹിച്ചു. യുണിയൻ അംഗം പി. രാജേന്ദ്രൻപിള്ള സ്കോളർഷിപ്പും ചികിത്സാസഹായം ബി. ഗീതാകുമാരിയും വിതരണം ചെയ്തു. സെക്രട്ടറി ആർ. തുളസീധരൻനായർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. രാധാകൃഷ്ണപിള്ള, കരയോഗം വൈസ് പ്രസിഡന്റ് വി. വിനോദ്കുമാർ, ലീലാമണിഅമ്മ, ശ്രീകുമാർ, രവീന്ദ്രൻപിള്ള, എൻ. രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. 30 വർഷം കരയോഗം പ്രസിഡന്റായിരുന്ന കെ. അപ്പുക്കുട്ടൻപിള്ളയെ ചടങ്ങിൽ ആദരിച്ചു.