കടയ്ക്കൽ: സമന്വയം സാഹിത്യ - സാംസ്‌കാരിക സമിതിയുടെ ഈ വർഷത്തെ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഇതുസംബന്ധിച്ച് കടയ്ക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ ചേർന്ന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്തു. മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
രാജൻ താന്നിക്കൽ, ലോഹിതാക്ഷൻ പുന്നശ്ശേരി, നാസർ കക്കട്ടിൽ, സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ. ഗീത, ഡോ. ബി. ഉഷാകുമാരി, സരോജ രമേശ്, പൂജ പ്രിജി, ആഫിയ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. ഉമ്മന്നൂർ ഗോപാലകൃഷ്ണൻ രചിച്ച മഴനൂലിഴകൾ, തുമ്പപ്പൂവുകൾ എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു.
സുവചൻ , ഫിർദൗസ് കായൽപുറം, മടവൂർ സുരേന്ദ്രൻ, ജോയ് ചാലക്കുടി, അഞ്ചൽ ദേവരാജൻ, ഡോ. എം.ആർ. മിനി, കടയ്ക്കൽ തുളസി, ഡോ. ബാബുനരേന്ദ്രൻ, ദീപക് ചന്ദ്രൻ മങ്കാട്, നിഷ്‌കളങ്കൻ കാട്ടാമ്പള്ളി, അജയൻ കൊട്ടറ, എസ്. വിജയകുമാരൻപിള്ള, ആർ. അനിൽകുമാർ, അമ്മ സെക്രട്ടറി പ്രകാശ് തുടങ്ങിവർ പ്രസംഗിച്ചു. ചടങ്ങിൽ തിരുനല്ലൂർ കാവ്യപുരസ്കാരം നേടിയ കവി ഉമ്മന്നൂർ ഗോപാലകൃഷ്ണനെ ആദരിച്ചു തുടർന്ന് പരിസ്ഥിതി ഫോട്ടോഗ്രാഫർ അഫ്സൽ കടയ്ക്കലിന്റെ ഫോട്ടോ പ്രദർശനം നടന്നു.