കൊല്ലം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടെന്ന് മനസിലായതു കൊണ്ടാണ് ഒരു കാലത്തുമില്ലാത്തതു പോലെ ക്ഷേത്രപ്രവേശന വാർഷികം ആഘോഷിക്കാൻ സി.പി.എമ്മും ഇടതു സർക്കാരും തീരുമാനിച്ചതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
മഹാത്മാഗാന്ധി പിന്നാക്ക ജനവിഭാഗങ്ങളുമൊന്നിച്ച് സന്ദർശിച്ച കൊട്ടാരക്കര തൃക്കണ്ണമംഗൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ദർശനം നടത്തിയും മഹാത്മാ ഗാന്ധിയുടെ സന്ദർശനത്തിന്റെ ഓർമ്മയ്ക്ക് സ്ഥാപിച്ച ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയുമാണ് ക്ഷേത്ര പ്രവേശനത്തിന്റെ 82 -ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഒ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ സരോജിനി ബാബു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. ഹരികുമാർ, ബ്രിജേഷ് എബ്രഹാം, പാത്തല രാഘവൻ, ആർ. രശ്മി, പെരുംകുളം ദിലീപ്, ഇരുമ്പനങ്ങാട് ബാബു, നെല്ലിക്കുന്നം സുലോചന, ശോഭ പ്രശാന്ത്, രാജേന്ദ്രൻ ചെമ്പൻപൊയ്ക, ബ്രഹ്മദാസ്, സാബു പ്ലാക്കാട്, സന്തോഷ് പ്ലാക്കാട്, വല്ലം പ്രസാദ്, രാജൻബാബു, കൊച്ചാലുംമൂട് വസന്തൻ, നടരാജൻ ആചാരി തുടങ്ങിയവർ സംസാരിച്ചു.