കുന്നത്തൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിലും ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ വിശ്വാസികൾക്കെതിരെ നടത്തുന്ന നീക്കങ്ങളിലും പ്രതിഷേധിച്ച് കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കാരുവള്ളി ശശി, കെ. സുകുമാരൻനായർ, കുന്നത്തൂർ പ്രസാദ്, കാരയ്ക്കാട്ട് അനിൽ, ഷീജ രാധാകൃഷ്ണൻ, കുന്നത്തൂർ ഗോവിന്ദപിള്ള, വട്ടവിള ജയൻ, ശൂരനാട് സുഭാഷ്, അതുല്യ രമേശൻ, തെങ്ങുംതുണ്ടിൽ രാധാക്യഷ്ണൻ, ശ്രീകല, ടി.കെ. പുഷ്പകുമാർ, ആവണി മനോജ്, ഉണ്ണികൃഷ്ണകുമാർ, രമാദേവിപിള്ള, തങ്കച്ചി സദാനന്ദൻ, ജി. നന്ദകുമാർ, റെജി കുര്യൻ എന്നിവർ പ്രസംഗിച്ചു.