ajitthh
ഹെൽപ് എ പുവർ പദ്ധതി പ്രകാരം കിറ്റുകളുടെ വിതരണം ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അഗതികൾക്കും രോഗികൾക്കും ആശ്വാസം പകരുന്ന ഹെൽപ്പ് എ പുവർ പദ്ധതി 20 മാസം പിന്നിട്ടു. ജനമൈത്രി പൊലീസ് ചാത്തന്നൂർ സബ്ഡിവിഷൻ, ഹെൽപ്പ് എ പുവർ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം അർഹരായ നൂറോളം കുടുംബാംഗങ്ങൾക്ക് ഒരുമാസത്തെ ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നത്. വിവിധ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും സൗജന്യമായി നൽകുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ചാത്തന്നൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി നിർവഹിച്ചു. ചാത്തന്നൂർ എൻ. ജയച്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ എ.സി.പി ജവഹർ ജനാ‌‌ർദ്ദ്, കൊട്ടിയം എൻ. അജിത് കുമാർ, ഷറഫുദ്ദീൻ, അശ്വിൻ പരവൂർ, സന്തോഷ് പ്രിയൻ, ഷാജി ചെറിയാൻ, വിജയചന്ദ്രൻ, രാജൻകുറുപ്പ്, ജെയിംസ്, ലളിത, പദ്മരാജൻ കലയ്ക്കോട് എന്നിവർ സംസാരിച്ചു. കൊട്ടിയം എൻ.എസ്.എസ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സ്വാപ് സെന്റർ വഴി വസ്ത്ര വിതരണവും നടന്നു.