പത്തനാപുരം: ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് മലയോര മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ ഹൈന്ദവ സംഘടനകളുടെ നേത്യത്വത്തിൽ ഉജ്ജ്വല വരവേൽപ്പ് നൽകി.
പന്തളം കൊട്ടാര പ്രതിനിധി ശശികുമാരവർമ്മയുടെ നേതൃത്വത്തിലുള്ള രഥയാത്രയ്ക്ക് കുന്നിക്കോട്, പട്ടാഴി, തലവൂർ, പനംപറ്റ, വെള്ളങ്ങാട്, പത്തനാപുരം എന്നിവിടങ്ങളിലാണ് സ്വീകരണം നൽകിയത്.
ഭരണകൂടവും തിരുവിതാങ്കൂർ ദേവസ്വം ബോർഡും ഹൈന്ദവ സമൂഹത്തെ വെല്ലുവിളിക്കുകയാണെന്നും പ്രാർത്ഥനയാണ് വിശ്യാസികളുടെ ശക്തിയെന്നും സ്വീകരണ സമ്മേളനത്തിൽ ശശികുമാരവർമ്മ പറഞ്ഞു. പത്തനാപുരത്ത് വിശ്വാസ സംരക്ഷണയാത്രയുടെ ഭാഗമായി ചേർന്ന യോഗത്തിൽ എം.വി. ഗോപിനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ പ്രദീപ് ഗുരുകുലം മുഖ്യപ്രഭാഷണം നടത്തി.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ ചടങ്ങിൽ നൂറുകണക്കിന് അയ്യപ്പഭക്തർ പങ്കെടുത്തു. കരിക്കത്തിൽ തങ്കപ്പൻപിള്ള, ജി. അനിൽകുമാർ, അനി കാർത്തികേയൻ, വിജയകുമാരി ,ഉഷാകുമാരി, ലതിക, കൃഷ്ണൻനായർ, കെ. രാധാകൃഷ്ണപിള്ള, കെ.കെ. വേണുഗോപാൽ, ശിവൻ ഉണ്ണിത്താൻ, രാജി എസ്. നായർ, രാജേന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.