block-panchayath
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അംഗനവാടികളിലെ വനിതാ ഗ്രന്ഥശാലയ്ക്കുളള അലമാരയും പുസ്തകവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ലൈല വിതരണം ചെയ്യുന്നു

ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അംഗനവാടികളിൽ വനിതകൾക്കായി സ്ഥാപിച്ച ഗ്രന്ഥശാല വിപുലീകരണത്തിന്റെ ഭാഗമായി അലമാരയും പുസ്തകങ്ങളും വിതരണം ചെയ്തു. ചാത്തന്നൂർ, കല്ലുവാതുക്കൽ, ചിറക്കര, ആദിച്ചനല്ലൂർ, പൂതക്കുളം പഞ്ചായത്തുകളിലെ അംഗൻവാടികളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് എസ്. ലൈല നിർവഹിച്ചു. വൈസ് പ്രസിഡന്റ് പ്രൊഫ.വി.എസ്. ലീ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ശ്രീജാ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡി. ഗിരികുമാർ, മൈലക്കാട് സുനിൽ, ജയലക്ഷ്മി, ആശാദേവി, മായാസുരേഷ്, സിന്ധു അനി എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വിജയശ്രീ സുഭാഷ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈലജ നന്ദിയും പറ‌ഞ്ഞു.