akvms
അഖില കേരള വിശ്വകർമ്മ മഹാസഭ മരക്കുളം ശാഖാ സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.നടരാജൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: അഖില കേരള വിശ്വകർമ്മ മഹാസഭ 1296-ാം നമ്പർ മരക്കുളം ശാഖാ സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. നടരാജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി അനന്തൻ കല്ലുവാതുക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പൻ വേളമാനൂർ, ബിനു ആചാരി, നളിനാക്ഷൻ, ബിനുകുമാർ, മിനി, പ്രദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജനാർദ്ദനൻ (പ്രസിഡന്റ്), തങ്കപ്പൻ (വൈസ് പ്രസിഡന്റ്), ദിലീപ് (സെക്രട്ടറി), ഹരികൃഷ്ണൻ (ജോ. സെക്രട്ടറി), ബൈജു (ട്രഷറർ) , പ്രദീപ് (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.