കൊല്ലം: നൂറുവർഷം കൊണ്ട് സംഭവിക്കുന്ന കാലാവസ്ഥ മാറ്റങ്ങൾ ഇപ്പോൾ പത്ത് വർഷത്തിനുള്ളിൽ സംഭവിക്കുയാണെന്നും ഇതിന് കാരണം മനുഷ്യന്റെ പ്രകൃതിയോടുള്ള അശാസ്ത്രീയ സമീപനമാണെന്നും ഡോ.കെ.വി.തോമസ് പറഞ്ഞു. സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള സംസ്ഥാന സംവാദ ജാഥയ്ക്ക് കൊല്ലം ചാപ്ടർ കോളേജിൽ സ്വീകരണം നൽകിയപ്പോൾ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്ടനായ ഡോ.കെ.വി. തോമസ്. ചാപ്റ്റർ ഡയററ്റർ ടി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മേയർ വി. രാജേന്ദ്രബാബു ഉദ്‌ഘാടനം ചെയ്തു. സിനിൽ വെള്ളിമൺ, സന്തോഷ് ഏറത്ത്, എൽ. ശൈലജ, ബി.വേണു, എം. ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു. പ്രകാശും സുബ്രഹ്മണ്യനും ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.