car
പുനലൂർ-അ‌ഞ്ചൽ പാതയിലെ അടുക്കള മൂലയിൽ നിയന്ത്രണം വിട്ടെത്തിയ സ്ക്വോർപ്പിയോ വാൻ സ്കൂട്ടറിന് മുകളിൽ മറിഞ്ഞ നിലയിൽ.

പുനലൂർ: അഞ്ചൽ-പുനലൂർ പാതയിലെ അടുക്കളമൂലയിൽ നിയന്ത്രണംവിട്ടെത്തിയ സ്ക്വോർപ്പിയോ വാൻ സ്കൂട്ടറിന് മുകളിൽ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ കോട്ടുക്കൽ സ്വദേശി പി.അജയകുമാറിനും(44), വാൻ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അജയകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും, നിസാര പരിക്കേറ്റ വാൻ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം.പുനലൂരിൽ നിന്ന് മാത്രയിലേക്ക് പോവുകയായിരുന്ന വാൻ അടുക്കളമൂല ലൂർദ്മാത പള്ളിക്ക് സമീപത്തെ കട്ടർ ഇറങ്ങുമ്പോൾ അഞ്ചലിൽ നിന്ന് പുനലൂരിലേക്ക് വരികായായിരുന്ന സ്കൂട്ടറിന് മുകളിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.