ചാത്തന്നൂർ: സി.പി.ഐ ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ നടന്ന സി.പി.ഐ നേതാക്കളായിരുന്ന പി. രവീന്ദ്രന്റെയും ആർ. ഗോവിന്ദന്റെയും അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത. സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ആർ. ശശി, എസ്. പ്രകാശ്, എൻ. സദാനന്ദൻ പിള്ള, വി. സണ്ണി,കെ.ആർ. മോഹനൻപിള്ള, എച്ച്. ഹരീഷ്, ആർ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.