തൊടിയൂർ: തൊടിയൂർ നോർത്ത് ചാത്തമ്പള്ളിൽ തെക്കതിൽ ജോർജിന്റെയും ഏലിയാമ്മയുടെയും മകൻ വിത്സൻ എന്നറിയപ്പെടുന്ന ഫിലിപ്പോസിനെ (35) കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് തെക്ക് മാളിയേക്കൽ ലെവൽ ക്രോസിന് വടക്കുവഭാഗത്തെ റെയിൽവേ ട്രാക്കിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. അവിവാഹിതനായ വിത്സൻ ഇടയ്ക്കൊക്കെ ഓട്ടോറിക്ഷ ഓടിച്ചിരുന്നു. സഹോദരങ്ങൾ: നൈനാൻ, ബിൻസി. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.