0013
പോലീസ് സ്റ്റേഷൻ കാണാനെത്തിയ പാങ്ങലുകാട് ലില്ലീസ് പ്രീ പ്രൈമറി സ്കൂളിലെ കുട്ടികൾ എസ്.എച്ച് ഒ പ്രദീപ് കുമാർ.വി.എസിനോടൊപ്പം

കടയ്ക്കൽ : കടയ്ക്കൽ പാങ്ങലുകാട് ലില്ലീസ് പ്രീ പ്രൈമറി സ്കൂളിലെ കുട്ടികൾ ശിശുദിനം ആഘോഷിച്ചത് പൊലീസ് സ്റ്റേഷനിൽ. ഇന്നലെ രാവിലെയാണ് അദ്ധ്യാപകരോടൊപ്പം അവർ കടയ്ക്കൽ സ്റ്റേഷനിലെത്തിയത്. മുൻകൂട്ടി അറിയിക്കാതെയുള്ള സന്ദർശനമായിരുന്നതിനാൽ കുരുന്നുകളെ പൊലീസിന് വേണ്ട രീതിയിൽ സത്കരിക്കാനായില്ല. എങ്കിലും സ്റ്റേഷൻ എസ്.എച്ച് ഒ വി.എസ്.പ്രദീപ് കുമാർ , എസ്.ഐ.മാരായ വി.സജു, എ.അജുകുമാർ എന്നിവർ മിഠായി നൽകി കുട്ടികളെ സ്റ്റേഷനിലേക്ക് സ്വീകരിച്ചു. സ്‌റ്റേഷനിലുള്ളവരുടെ തസ്തികളും ജോലിയും പരിചയപ്പെടുത്തി. തോക്കും തൊപ്പിയും ലാത്തിയുമൊക്കെ അടുത്തുകണ്ടതോടെ കുട്ടികൾ ആവേശത്തിലായി. പൊലീസുകാർ ജനങ്ങളുടെ മിത്രങ്ങളാണെന്നും ധൈര്യമായി സ്റ്റേഷനിലെത്താമെന്നും കുട്ടികളെ പറഞ്ഞു മനസിലാക്കി. ഏറെനേരം സ്റ്റേഷനിൽ ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.