തൊടിയൂർ: നട്ടെല്ല് തകർന്ന് 23 വർഷമായി ഒരേ കിടപ്പിൽ കഴിയുന്ന വിജയൻ കാഴ്ച തിരിച്ചുകിട്ടിയതിന്റെ ആഹ്ളാദത്തിലാണ്.
കല്ലേലിഭാഗം വടക്ക് തോട്ടുകര അനുഭവനത്തിൽ കൃഷ്ണൻകുട്ടി ഓമന ദമ്പതികളുടെ മകനായ വിജയൻ (43) ന്റെ ദുരിത ജീവിതത്തെ ഇരുൾ മൂടിത്തുടങ്ങിയപ്പോൾ വെളിച്ചവുമായി എത്തിയത് ചവറ പർപ്പിൾ ഐ കെയർ കണ്ണാശുപത്രിയാണ്.
കൂലിപ്പണിക്കാരനായ വിജയൻ അപകടത്തിൽപ്പെടുന്നത് 1996 ലെ പുതുവത്സരദിനത്തിലാണ്. കരുനാഗപ്പള്ളി ടൗണിന് സമീപം പണി ആരംഭിച്ച പെട്രോൾ പമ്പിന് പാറ ചുമക്കുമ്പോൾ വീണാണ് നട്ടെല്ലിന് പരിക്കേറ്റത്. ഇപ്പോൾ
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്. സി പി എം നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയർ യൂണിറ്റ് മാസത്തിലൊരിക്കലെത്തി പരിചരണം നൽകും. നീണ്ടകാലത്തെ ചികിത്സയ്ക്കും മറ്റുമായി ഈ ദരിദ്രകുടുബം ലക്ഷങ്ങൾ ചെലവഴിച്ചു. സന്നദ്ധ സംഘടനകളും ഉദാരമതികളും നൽകുന്ന സഹായത്താലാണ് ചെലവേറിയചികിത്സകൾ തുടരുന്നത്.
ഇതിനിടെയാണ് രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുന്നത്. തുടർന്ന് ചവറ പർപ്പിൾ ഐ കെയർ കണ്ണാശുപത്രി എംഡി ജോയി ഐ കെയറും, ഡോ: അനൂപും വിജയനെ കാണാൻ വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം സൗജന്യ ശസ്ത്രക്രിയയിലൂടെ ഒരു കണ്ണിന്റെ കാഴ്ച വീണ്ടെടുക്കുകയായിരുന്നു. അടുത്ത കണ്ണിനു കുടി വൈകാതെ ശസ്ത്രക്രിയ നടത്തും.മറ്റ് ചികിത്സാ ചെലവുകൾക്കായി സുമനസുകളുടെ സഹായം പ്രതിക്ഷിച്ച് കഴിയുകയാണ് വിജയൻ. ഫോൺ 9745881934