പുത്തൂർ:കല്ലടയാറ്റിലെ അനധികൃത മണലൂറ്റ് തടയാൻ സ്പീഡ് ബോട്ടുമായി പുത്തൂർ പോലീസ് . കൊല്ലത്തു നിന്ന് കൊണ്ടുവന്ന ബോട്ടുമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 3 വള്ളങ്ങൾ പിടിയിലായി. ശാസ്താംകോട്ട പുത്തുർ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലായിരുന്നു പരിശോധന. ചിനാട്ട്കടവ്, താഴം എതിർ ഭാഗം, കുന്നത്തുർ പാലത്തിന് സമീപം എന്നിവടങ്ങളിൽ നിന്നാണ് വള്ളങ്ങൾ പിടിച്ചത്. ബോട്ട് കാണുമ്പോൾ മണൽവാരലുകാർ വള്ളങ്ങൾ മുക്കി രക്ഷപ്പെടുകയാണെന്ന് പൊലീസ് പറഞ്ഞു.പുത്തുർ എസ്.ഐ രതീഷ് കുമാർ, സി.പി.ഒ.മാരായ മധു, സുരേന്ദ്രൻ പിള്ള, തുടങ്ങിയവർ നേതൃത്വം നൽകി. .