avhss
കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ എച്ച്. എസ്. (ജനറൽ) വിഭാഗത്തിൽ തുടർച്ചയായി 32 ​ാം തവണയും തഴവ ആദിത്യ വിലാസം ഗവ.ഹൈസ്​കൂളിന് ഓവറാൾ ചാമ്പ്യൻഷിപ്പ്. 210 പോയിന്റ് ലഭിച്ചു.

194 പോയിന്റോടെ അയണിവേലിക്കുളങ്ങര ജെ. എഫ്. കെ. എം. വി. എച്ച്. എസ്. എസിനാണ് രണ്ടാം സ്ഥാനം. 191 പോയിന്റ് നേടിയ കരുനാഗപ്പള്ളി ഗവ.മോഡൽ എച്ച്. എസ്. എസിനാണ് മൂന്നാം സ്ഥാനം.

എച്ച്. എസ്. എസ്. (ജനറൽ) വിഭാഗത്തിൽ 212 പോയിന്റ് നേടിയ കരുനാഗപ്പള്ളി ബോയിസ് എച്ച്. എസ് എസിനാണ് ഓവറാൾ കിരീടം. 207 പോയിന്റ് നേടിയ തഴവ ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്​കൂളിന് രണ്ടാം സ്ഥാനവും 189 പോയിന്റ് നേടിയ തഴവ ബി. ജെ. എസ്. എം. മഠത്തിൽ എച്ച്. എസ്. എസിന് മൂന്നാം സ്ഥാനവും ലഭിച്ചു.

എച്ച്. എസ്. വിഭാഗം സംസ്​കൃത കലോത്സവത്തിൽ 90 പോയിന്റ് നേടി പാവുമ്പാ എച്ച്. എസ്. ഒന്നാംസ്ഥാനം നേടി. 71 പോയിന്റ് നേടിയ കരുനാഗപ്പള്ളി ഗേൾസ് എച്ച്. എസിന് രണ്ടാം സ്ഥാനവും 31 പോയിന്റ് നേടിയ കരുനാഗപ്പള്ളി ബി. എച്ച്. എസ്. എസിന് മൂന്നാം സ്ഥാനവും ലഭിച്ചു.

എച്ച്. എസ്. വിഭാഗം അറബിക് കലോത്സവത്തിൽ 85 പോയിന്റ് നേടിയ പാവുമ്പാ എച്ച്. എസിന് ഒന്നാം സ്ഥാനവും 81 പോയിന്റ് നേടിയ കരുനാഗപ്പള്ളി ഗവ .മോഡൽ എച്ച്. എസ്. എസിന് രണ്ടാം സ്ഥാനവും 71 പോയിന്റ് നേടിയ തഴവ ഗവ .ഗേൾസ് എച്ച്. എസ്. എസിന് മൂന്നാം സ്ഥാനവും ലഭിച്ചു.