കൊല്ലം: വിതരണ, ചെറുകിട വ്യാപാര രംഗത്ത് നൂറ് ശതമാനം വിദശേനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വേണുഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ കൊല്ലം നെല്ലിമുക്ക് ക്ലൗഡ്സ് റിസോർട്ടിൽ നടന്ന യോഗവും, സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.
എ.കെ.ഡി.എ സംസ്ഥാന പ്രസിഡന്റ് വി. അയ്യപ്പൻ നായർ മുഖ്യ പ്രഭാഷണം നടത്തി. മുൻ സംസ്ഥാന പ്രസിഡന്റുമാരായ എം.കെ. ശ്യാമപ്രസാദ് മേനോൻ, മോഹൻനായർ, സംസ്ഥാന ജനറൽ സെക്രട്ടറി ബിനു മഞ്ഞാളി, ട്രഷറർ അജിത്ത് മാർത്താണ്ഡൻ, വൈസ് പ്രസിഡന്റ് എ. നിസാം, ദക്ഷിണ മേഖലാ പ്രസിഡന്റ് മുജീബുർ റഹുമാൻ, ജില്ലാ വൈസ് പ്രസിഡന്റ് ബിജു ശിവദാസ്, ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, ട്രഷറർ നാസറുദ്ദീൻ, ടൗൺ മേഖലാ പ്രസിഡന്റ് ഐസക്, കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. കെ. രാമഭദ്രൻ, നേതാജി ബി. രാജേന്ദ്രൻ, ടി.എം.എസ്. മണി തുടങ്ങിയവർ സംസാരിച്ചു.